ശാസ്ത്രീയ നാമം: Pergularia daemia
ഇംഗ്ലീഷ് നാമം: ട്രെല്ലിസ് - വൈൻ
ഇംഗ്ലീഷ് നാമം: ട്രെല്ലിസ് - വൈൻ
ഉപയോഗഭാഗം : ഇല. നാട്ടിൻപുറങ്ങളിൽ ഉപയോഗിക്കുന്ന ഒരു ഒറ്റമൂലിയാണ്. ഇതിന് ഏമപച്ച എന്ന പേരു കൂടിയുണ്ട്. ഇന്നത്തെ തലമുറക്ക് ഈ വള്ളി സസ്യം അന്യമാണ്. നെഞ്ചു മുഴക്കി ചുമ, കഫക്കെട്ട്, വീഴ്ച, ഇടി എന്നിവയാൽ ഉണ്ടാകുന്ന ക്ഷതം വിഷാംശം, ചർമ്മരോഗങ്ങൾ, രോഗങ്ങൾ , ചിലന്തിവിഷം, മൂത്രതടസ്സം എന്നിവ അതിശയകരമായി ശമിപ്പിക്കുന്നു. ഇതിന്റെ ഇല ചതച്ചെടുത്തചാറും കരിപ്പട്ടിയും ചേർത്ത് ചൂടാക്കി കഴിച്ചാൽ എത്ര വലിയ ചുമയും കഫക്കെട്ടും മാറി കിട്ടുന്നു. ക്ഷതം ഉണ്ടാകുന്ന സമയത്ത് ഇതിന്റെ ഇലച്ചാറും നാടൻ കോഴി മുട്ടയും ഇന്തുപ്പും ചേർത്ത് നന്നായ് കൂട്ടിയിളക്കി കഴിക്കുന്നത് ക്ഷതത്തെ തുടർന്നുണ്ടാകുന്ന നീർക്കെട്ട് ഇല്ലാതെയാക്കുവാൻ സഹായിക്കുന്നു. ചട്ടമ്പിമാരും വേലിപ്പരുത്തിയും എന്ന ചൊല്ലുതന്നെ പണ്ടുകാലങ്ങളിൽ നിലവിലുണ്ടായിരുന്നു. ഈ സസ്യം പലയിടത്തുനിന്നും ഇല്ലാതെയായി കഴിഞ്ഞിരിക്കുന്നു. പണ്ടത്തെ കുട്ടികൾക്ക് ഇതിന്റെ വിത്ത് ഊതി പറത്തി കളിക്കുവാൻ ഇഷ്ടമായിരുന്നു. അവർ ഇതിനെ അപ്പുപ്പൻ താടി എന്നു വിളിച്ചിരുന്നു.
No comments:
Post a Comment