Sunday, April 19, 2020

ഞറുങ്ങണപുല്ല്

ശാസ്ത്രീയ നാമം: cymbopogon flexuosus,
ഇംഗ്ലീഷ് നാമം: കൊച്ചിൻ ഗ്രാസ്, ഈസ്റ്റ് ഇന്ത്യ ലെമൺ ഗ്രാസ്, മലബാർ ഗ്രാസ് 
ഉപയോഗഭാഗം : സമൂലം, വാതപുല്ല്, സംഭാരപുല്ല്, വാറ്റുപുല്ല്, ഇഞ്ചി പുല്ല്, ചായപുല്ല്, സുഗന്ധപുല്ല്, നാരങ്ങാപുല്ല്, കത്തി പുല്ല്, ഞറുങ്ങണപുല്ല് തുടങ്ങി പേരുകളിൽ ഈ ഔഷധ ചെടി അറിയപ്പെടുന്നു. ജലദോഷം, ശരീര വേദന, വാത പനി, വയറു വേദന, ചുമ , വായു മുട്ട്, തൊണ്ട അടപ്പ്,  ഉൻമേഷക്കുറവ്, തുമ്മൽ , ഗോയിറ്റർ, എന്നിവ തടയുന്നതിനും , ചായക്കു പകരമായും ഉപയോഗിക്കുന്നു. ആദിവാസികൾ പ്രസവത്തോടനുബന്ധമായി പൊക്കിൾകൊടി മുറിക്കുവാൻ ഈ പുല്ല് ഉപയോഗിക്കാറുണ്ട്. ഇതിന്റെ ഇല പ്രകൃതിദത്തമായ് തന്നെ അണുവിമുക്തമാണ്. അതിനാലാണ് ലോഷനിലും സോപ്പിലുമൊക്കെ ഇതിന്റെ തൈലം ഉപയോഗിക്കാറുള്ളത്.

No comments:

Post a Comment