Saturday, April 18, 2020

നാരായണ പച്ച


ശാസ്ത്രിയ നാമം: Emilia sonchifolia
ഇംഗ്ലീഷ് നാമം: ലൈലാക് തസ്സൽഫ്ളവർ, ക്യൂപിഡ്സ് ഷേവിങ്ങ് ബ്രഷ് 
ഉപയോഗം: നാരായണ പച്ച, എഴുതാനി പച്ച , തിരുദേവി എന്നൊക്കെ ഈ ചെറു ഔഷധ സസ്യം അറിയപ്പെടുന്നു. നേത്ര രോഗങ്ങൾ തൊണ്ട നീര്, (ടോൺസ്ലൈറ്റിസ്) മുറിവ്, രക്താർശസ്, കൃമിശല്യം, പനി, ചർമ്മരോഗങ്ങൾ വിരശല്യം എന്നീ രോഗങ്ങൾക്ക് സിദ്ധ ഔഷധമാണ്. ഇത് തൈരിൽ അരച്ച് കുടിക്കുമ്പോൾ രക്താർശസിന് മരുന്നായ് മാറുന്നു. നിരാശ എന്ന മാനസ്സിക രോഗത്തിന് ഇത് ഗുണപ്രദമായതിനാൽ ഈ സസ്യത്തെ എഴുതാന്നി പച്ച എന്നും സ്ത്രീകളിലെ ആർത്തവവിരാമത്തോടനുബന്ധമായ് ഉണ്ടാകുന്ന മാനസ്സിക അസ്വസ്തതകൾക്ക് ഔഷധമായ് ഉപയോഗിക്കുന്നതിനാൽ ഇതിനെ തിരുദേവി എന്നു വിളിക്കുന്നു. ദൈവീക ആരാധന ചെയ്ത ശേഷം സേവിച്ചാൽ ഇച്ഛാശക്തി വർദ്ധിപ്പിക്കാനുള്ള ശക്തിയുണ്ടെന്ന് തിരിച്ചറിഞ്ഞതിനാൽ ഈ സസ്യത്തെ നാരായണ പച്ച എന്നും പറയുന്നു. ഇത് സമൂലം എണ്ണ കാച്ചി തേച്ചാൽ തല നീരിറക്കത്തേയും ചെവി വേദനയേയും ചെറുക്കുന്നതിനാൽ ഇതിനെ മുയൽ ചെവി എന്നും പറയന്നു. ഇത്ര കണ്ട് ഉപയോഗപ്രദമായതും ദശപുഷ്പങ്ങളിലെ ഒരു ഔഷധവുമായ മുയൽ ചെവിയെ തിരിച്ചറിയേണ്ടുന്നതാണ്.

No comments:

Post a Comment