Saturday, April 18, 2020

നോനി


ശാസ്ത്രീയ നാമം : Morinda citrifolia 
ഇംഗ്ലീഷ് നാമം: ഇന്ത്യൻ മൽബറി
ഉപയോഗഭാഗം : പഴംമൂത്രചുടിച്ചിൽ, മഞ്ഞപിത്തം, പ്രമേഹം, ചുമ, വിഷാദരോഗം, ഗ്രന്ഥിവീക്കം, പക്ഷാഘാതം, ക്രമംതെറ്റിയ ആർത്തവം, വാത രോഗങ്ങൾ, ചർമ്മ വരൾച്ച, രക്തദൂഷ്യംഅൾസർപ്രതിരോധ ശക്തി ക്കുറവ്, ശരീര നീര്, രക്തസമ്മർദ്ദം, എന്നിവ ശമിപ്പിക്കുന്നതിനു പുറമെ കാൻസർ വരാതെ സൂക്ഷിക്കുന്നതിന് വളരെ ഉത്തമവുമാണ്. നോനി പാകമായി പഴുത്ത ശേഷം പ്രത്യേക രീതിയിലാണ് ഔഷധ നിർമ്മാണത്തിനും മറ്റും ഉപയോഗിക്കുന്നത്. പറിച്ച ഉടനെ ഉപയോഗിക്കുവാനും പാടില്ല. നോനി ജ്യൂസ് അളവു തെറ്റി ഉപയോഗിക്കുന്നതും  ഡോക്ടറുടെ നിർദ്ദേശം കൂടാതെ സ്ഥിരമായി ഉപയോഗിക്കുന്നതും വൃക്കകളെ തകരാറിലാക്കുന്നു. നോനിയിൽ വളരെ കൂടുതലായി പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. വൃക്കരോഗികൾ ഔഷധം പൂർണ്ണമായും ഒഴിവാക്കണം. മരുന്ന് മരുന്നായ് തന്നെ കഴിക്കുമ്പോഴാണ് അത് ഫലപ്രദവും ചികിൽസയും ആകുന്നത്.

No comments:

Post a Comment