Monday, April 20, 2020

മുക്കുറ്റി(Little tree plant)

ശാസ്ത്രീയ നാമം: Biophytum Sensitivum
ഇംഗ്ലീഷ് നാമം: ലിറ്റിൽ ട്രീ പ്ലാന്റ്
ഉപയോഗഭാഗം : ഇല, പൂവ്, വേര്. നിലംതെങ്ങ്, തീണ്ടാ നാഴി, എന്നൊക്കെ പേരുകളിൽ ഇതറിയപ്പെടുന്നു. ഗർഭാശയ രക്തസ്രാവം, ലൈംഗീക രോഗങ്ങൾ, പനി, ചുമ , പറങ്കി പുണ്ണ്, വയറിളക്കം, മുറിവ്, ചർമ്മരോഗങ്ങൾ, തുടങ്ങിയവകളെ ശമിപ്പിക്കുന്നു. ഇത് സമൂലം അരച്ച് വെണ്ട ചേർത്ത് പുരട്ടിയാൽ കടന്നൽ വിഷം ശമിക്കുന്നു. സമൂലം അരച്ച് തേനിൽ ചേർത്തു കഴിച്ചാൽ ചുമ, പനി ഇവ മാറുന്നു. ഇല അരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദന ശമിക്കുന്നു. സമൂലം അരച്ച് എണ്ണ കാച്ചി തലയിൽ തേച്ചാൽ കഫക്കെട്ട് ചുമ എന്നിവ പിടികൂടാതിരിക്കും. മുക്കുറ്റി അരച്ച് വെണ്ണ ചേർത്ത് കഴിച്ചാൽ ഗർഭാശയ രക്തസ്രാവം മാറുന്നു. ദശപുഷ്പത്തിലെ ഒരു ചെടികൂടിയാണിത്. ഇതിന്റെ പൂവും പച്ചരി വറുത്ത് കരിച്ചതും കൂടി വെള്ളം തൊട്ട് മഷിപരുവം അരച്ച് നെറ്റിയിൽ പെട്ടു തൊട്ടാൽ അധിക ശരീര ചൂട് വിട്ടുമാറി ക്രമപ്പെടുന്നു.

No comments:

Post a Comment