ശാസ്ത്രീയ നാമം: Evolvulus alsinodes
ഇംഗ്ലീഷ് നാമം: സ്ലെണ്ടെർ ദ്വാർഫ് മോർണിംഗ് ഗ്ലോറി
ഇംഗ്ലീഷ് നാമം: സ്ലെണ്ടെർ ദ്വാർഫ് മോർണിംഗ് ഗ്ലോറി
ഉപയോഗഭാഗം : സമൂലം, മലങ്കടല എന്നും ഇതിനെ പറയുന്നു. ഓർമ്മക്കുറവ്, പനി, സ്ത്രീ വന്ധ്യത, ബുദ്ധിമാന്ദ്യം, കുടൽ പുണ്ണ്, രക്തദൂഷ്യം എന്നിവകളെ ശമിപ്പിക്കുന്നു. വിഷ്ണുക്രാന്തി കേരളത്തിൽ പലയിടത്തു നിന്നും ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. ഇതിന്റെ ഔഷധ ഗുണംതിരിച്ചറിഞ്ഞ് നട്ടുവളർത്തി സംരക്ഷിക്കുകയാണു വേണ്ടത്. കറന്ന ഉടനെയുള്ള നാടൻ പശുവിൻ പാലിൽ ഇതരച്ച് കലക്കി സൂര്യൻ ഉദിച്ച ഉടനെ കുടിക്കുകയാണെങ്കിൽ സ്ത്രീ വന്ധ്യത മാറി കിട്ടുന്നു. ഇത് ബുദ്ധിശക്തിക്ക് പേരു കേട്ട ഔഷധം ആയതിനാലാണ് ഇതിനെ വിഷ്ണുക്രാന്തി എന്നു പറയുന്നതും. വിഷ്ണു എന്നതിന് സദ് (ശുദ്ധമായ ) ബുദ്ധി എന്നർത്ഥം കൂടിയുണ്ട്. ക്രാന്തദർശനശക്തി വർദ്ധിക്കുന്നതിന് അത്യുത്തമവുമാണ്. ദശപുഷ്പങ്ങളിലെ രാജാവാണ് ഇത്.
No comments:
Post a Comment