Monday, April 20, 2020

പൊന്നാരിവീരം (Negro coffee/ Coffee Senna)

ശാസ്ത്രീയ നാമം: Senna occidentalis
ഇംഗ്ലീഷ് നാമം: നീഗ്രോ കോഫി / കോഫി സെന്ന
ഉപയോഗഭാഗം : ഇല, വിത്ത്, വേര്, ഊളൻ തകര, മുക്കോത്തി ചീര എന്നും ഈ സസ്യം അറിയപ്പെടുന്നു. കളയായി വളരുന്ന വളരെ ഔഷധ ഗുണമുള്ള സസ്യമാണിത്. ആസ്മ, പ്രമേഹം. പനി, മുറിവുകൾ. തേൾ വിഷം. വിറയൽ പനി, എന്നിവ ശമിപ്പിക്കുകയും വരാതെ തടയുകയും ചെയ്യുന്നു. ഇതിന്റെ ഇല ആമാശയ ശുദ്ധിയെ ഉണ്ടാക്കുന്നു. ശരീരത്തിലെ വിഷാംശം പോകുന്നതിനും ഇന്നത്തെ അതിവേഗ ജീവിതരീതിയും തിരിഞ്ഞു നോക്കാത്ത ഭക്ഷണ രീതിയും ഫാസ്റ്റു ഫുഡ്ഡിന്റെ ഉപയോഗത്താലും ഉണ്ടാകുന്ന രക്ത ദുഷിപ്പ് ഇവകൾ മാറി കിട്ടുവാൻ മാസത്തിൽ ഒരിക്കലെങ്കിലും ഇതിന്റെ ഇല കറിവച്ചു കഴിക്കുന്നത് ശീലമാക്കേണ്ടുന്നതാണ്. വളരെ രുചികരമായ ഒരു ഇലക്കറി കൂടിയാണിത്. പണ്ടുകാലങ്ങളിൽ കടലിൽ മീൻ പിടിക്കുവാൻ പോകുന്ന മുക്കാൻ മാർക്ക് മുക്കോത്തികൾ ഈ സസ്യത്തിന്റെ വിത്ത് ഉണക്കിപൊടിച്ച് കാപ്പി ഉണ്ടാക്കി കൊടുത്തയക്കുമായിരുന്നു. കടലിന്റെ തണുപ്പിനെ പ്രതിരോധിക്കുവാനും വിറയൽ പനി പിടികൂടാതിരിക്കുവാനും ഉത്തമമായ പ്രയോഗമായിരുന്നു.

No comments:

Post a Comment