Monday, April 20, 2020

പൂവാങ്കുറുന്തൽ (Little iron weed)


ശാസ്ത്രീയ നാമം: Cyanthillium cinereum/ Vernonia cinerea
ഇംഗ്ലീഷ്  നാമം: ലിറ്റിൽ  അയൺ വീഡ് 
ഉപയോഗഭാഗം : സമൂലം, പനി, ചെങ്കണ്ണ്, ചെന്നിക്കുത്ത്, മൂത്രതടസ്സം, രക്തദൂഷ്യം, മുറിവ്, വ്രണം, ചുട്ടുനീറ്റൽ, പനി, തുടങ്ങി ഒട്ടനവധി രോഗങ്ങൾക്ക് പ്രതിവിധിയായാകുന്നു. പൂവാങ്കുറുന്തൽ പൂക്കുന്നതിനു മുൻപ് തഴച്ചുനിൽക്കുന്ന സമയത്ത് എടുത്ത് ഞവര അരിയും ചന്ദനവും കൂട്ടി നന്നായരച്ച് ദേഹത്ത് പൂശിയാൽ അത്യുഷ്ണത്തിനും പനിക്കും വളരെ ഫലപ്രദമാണ്. ചെന്നിക്കുത്ത് എന്ന അസുഖത്തിന് സൂര്യൻ ഉദിക്കുന്നതിനു മുൻപ് പൂവാംകുറുന്തൽ സമൂലം അരച്ച് പിഴിഞ്ഞ നെറുകയിൽ പൊത്തുകയും അന്നേ ദിവസം വെയില് കൊള്ളാതിരിക്കുകയും കുളി ഒഴിവാക്കുകയും ചെയ്താൽ നിശേഷം മാറി കിട്ടുന്നതാണ്. പനി ഉള്ളപ്പോൾ ഈ സസ്യം കരിപ്പട്ടി ചേർത്ത് കാപ്പി ഉണ്ടാക്കി കഴിക്കുന്നത് പനിക്ക് ആശ്വാസം ലഭിക്കുന്നു. ദശപുഷ്പത്തിലെ ഒരു ഔഷധം കൂടിയാണിത്. ഈ ഔഷധസസ്യത്തിന് കാൻസറിനെ പ്രതിരോധിക്കുവാനുള്ള കഴിവുണ്ടെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു.

No comments:

Post a Comment