ശാസ്ത്രീയ നാമം: Macaranga Peltata
ഉപയോഗഭാഗം : ഇല
ഉപയോഗം: അടയില, വട്ടയില എന്നും അറിയപ്പെടുന്ന ഈ ചെറു വൃക്ഷത്തെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. എന്നാൽ നമ്മുടെ പൂർവ്വികർ എന്തിനാണ് ഈ ഇലയിൽ അപ്പവും മറ്റും ഉണ്ടാക്കുവാൻ നമ്മെ പഠിപ്പിച്ചത്? ഇതിന്റെ ഇലയിൽ അപ്പം ഉണ്ടാക്കി കഴിച്ചാൽ ആമാശയ വ്രണം വായ്പുണ്ണ്, അത്യുഷ്ണം എന്നിവ മാറുകയും വരാതിരിക്കുകയും ചെയ്യുന്നു എന്നുള്ളതു കൊണ്ടു തന്നെ. ഇതിൽ നിന്നും നമ്മുടെ പൂർവ്വികർ എത്ര ശാസ്ത്രീയമായാണ് ആഹാരങ്ങൾ കഴിച്ചിരുന്നതെന്നു മനസ്സിലാക്കാം.
No comments:
Post a Comment