ശാസ്ത്രീയ നാമം: Oxalis corniculata
ഇംഗ്ലീഷ് നാമം: പ്രൊക്യൂമ്പെന്റ് യെൽലോ സോറൽ
ഇംഗ്ലീഷ് നാമം: പ്രൊക്യൂമ്പെന്റ് യെൽലോ സോറൽ
ഉപയോഗഭാഗം: സമൂലം. രക്താർശസ്, ദഹനക്കുറവ്, രുചിക്കുറവ്, മുറിവുകൾ, കുടൽ പുണ്ണ്, ആമാശയ പുണ്ണ് എന്നിവ ശമിപ്പിക്കുന്നു. പുളിയാറില ചേർത്ത് ചമ്മന്തി ഉണ്ടാക്കി കഴിക്കുന്നത് ഉദര ദഹന സംബന്ധമായ എല്ലാ രോഗങ്ങൾക്കും വളരെ ഫലപ്രദമാണ്. ജലാംശം ഉള്ള മണ്ണിലും കിണറിന്റേയും മതിലിന്റേയുമൊക്കെ അരികുകളിൽ ഇത് സുലഭമായി വളരുന്നു. ഇതിന്റെ ഇലയിൽ പുളിപ്പുരസം ഉള്ളതിനാൽ കുട്ടികൾ ഇഷ്ടപ്പെടുന്നു. സൂര്യൻ ഉദിക്കുന്നതിനു മുൻപ് പുളിയാറൽ വിത്ത് കളഞ്ഞ് അരച്ച് നെല്ലിക്കാ വലുപ്പത്തിൽ കഴിക്കുകയും മലദ്വാരത്തിൽ പരുക്കളൊ മുറിവുകളൊ ഉണ്ടെങ്കിൽ നന്നായരച്ച് പൂശുകയും ചെയ്ത്, കഠിനാദ്ധ്വാനം ഇല്ലാതേയും മോരും ചെറിയ ഉള്ളിയും കറിവേപ്പിലയും മാത്രം ചേർത്ത് ചോറു കഴിക്കുകയും ചെയ്താൽ രക്താർശസിനും മൂലക്കുരുവിനും വളരെ ഫലപ്രദമാണ്. എരിവ് പൂർണ്ണമായും ഒഴിവാക്കുകയും വേണം.
No comments:
Post a Comment