Saturday, May 2, 2020

പാമ്പുംകൊല്ലി (Indian SnakeRoot, Serpentine wood)


ശാസ്ത്രീയ നാമം : Rauvolfia serpentina
ഇംഗ്ലീഷ് നാമം: ഇന്ത്യൻ സ്നേക്ക് റൂട്ട് , സെർപ്പന്റൈൻ വുഡ്ഉപയോഗഭാഗം: ഇല, വേര്, പാമ്പുകാലൻ ചെടി, പാമ്പുവിഷം, മാനസ്സിക രോഗങ്ങൾ, പാമ്പുകടിയാലുണ്ടാക്കുന്ന ചർമ്മരോഗങ്ങൾ, പഴകിയ വ്രണങ്ങൾ എന്നിവ ശമിപ്പിക്കുന്നു.

മധുര തുളസി (Stevia, Candyleaf)



ശാസ്ത്രീയ നാമം: Stevia rebaudiana
ഇംഗ്ലീഷ് നാമം: സ്റ്റീവിയ, കാൻഡിലീഫ്
ഉപയോഗഭാഗം : ഇല, രക്തസമ്മർദ്ദം, പല്ലുവേദന, മുറിവ് എന്നിവ ശമിപ്പിക്കുന്നു. പ്രമേഹരോഗികൾക്ക് ഇതിന്റെ ഇല തണലിൽ ഉണക്കിപൊടിച്ച് പഞ്ചസാരക്കു പകരം ഉപയോഗിക്കാവുന്നതാണ്. കലോറിയും കാർബോഹൈഡ്രേറ്റും ഇല്ലാത്തതിനാൽ വളരെ ഗുണപ്രദമാണ്. വിദേശ രാജ്യങ്ങളിൽഇത് വളരെ പ്രചാരത്തിലുള്ള ഒരു ഔഷധം കൂടിയാണ്.

ഞൊട്ടാഞൊടിയൻ (cape goose berry)


ശാസ്ത്രീയ നാമം: Physalis minima
ഇംഗ്ലീഷ് നാമം:  കേപ് ഗൂസ്‌ബെറി
ഉപയോഗഭാഗം: സമൂലം, ഞൊട്ട തക്കാളി, ഞൊടി ഞൊട്ട, മലതക്കാളിചീര, മുട്ടാംബ്ലിങ്ങ, ഞെട്ടാമണി എന്നൊക്കെ പേരുകളിൽ ഈ സസ്യം അറിയപ്പെടുന്നു. പണ്ടുകാലങ്ങളിൽ കുട്ടികൾ ഇഷ്ടപ്പെട്ടിരുന്ന സ്വാദേറിയ ഒരു കാട്ടുപഴമായിരുന്നു ഇത്. വിരശല്യം, ബുദ്ധിക്കുറവ്, മൂത്രാശയരോഗങ്ങൾ, തലവേദന, എന്നിവ ശമിപ്പിക്കുന്നു. ഇതിന്റെ പഴം വിരശല്യം മാറുന്നതിനും ബുദ്ധിശക്തി വർദ്ധിക്കുന്നതിനും വളരെ ഉത്തമമാണ്.

നിത്യകല്ല്യാണി (Bright Eyes, Graveyard Plant)


ശാസ്ത്രീയ നാമം : Catharanthus roseus
ഇംഗ്ലീഷ് നാമം:  ബ്രൈറ്റ്  ഐസ്, ഗ്രേവ് യാർഡ് പ്ലാന്റ് 
ഉപയോഗഭാഗം : ഇല, പൂവ് വേര്. പ്രമേഹം, വിഷക്കടികൾ, രക്തസമ്മർദ്ദം, കാൻസർ, ഉറക്കക്കുറവ്, എന്നിവ ശമിപ്പിക്കുന്നു. ഈ സസ്യത്തെ ഉഷമലരി, ശവക്കോട്ട പച്ച, അഞ്ചിലതെച്ചി, ശവനാറി, എന്നൊക്കെ അറിയുന്നു.

കൊടിഞ്ഞിപച്ച (Roundleaf Bindweed)


ശാസ്ത്രീയനാമം: Evolvulus nummularius,
ഇംഗ്ലീഷ് നാമം:  റൌണ്ട്ലീഫ് ബിൻഡ് വീഡ്
ഉപയോഗഭാഗം: സമൂലം, സൂര്യവാർത്തപച്ച, മുസാകർണ്ണി എന്നും പറയുന്നു. വിഷ്ണുക്രാന്തി -യാണെന്ന് ചിലർ തെറ്റിദ്ധരിക്കുന്നു. കൊടിഞ്ഞിക്കുത്ത്, വ്രണം, രക്തവാർച്ച, ചർമ്മരോഗങ്ങൾ, വയറിളക്കം എന്നിവ ശമിപ്പിക്കുന്നു.

കരിങ്ങാലി (Cutch Tree)


ശാസ്ത്രീയ നാമം: Acacia cateches.
ഇംഗ്ലീഷ് നാമം: കച്ച്  ട്രീ
ഉപയോഗഭാഗം : കാതൽ, തടി. ദുർമേദസ്, രക്ത കുറവ്, പ്രമേഹം, കൃമിശല്യം, പിത്ത രോഗം, കരപ്പൻ, അരുചി, ചർമ്മരോഗങ്ങൾ, പല്ലിന്റെ ബലക്ഷയം, ശബ്ദ ഇടർച്ച എന്നിവ ശമിപ്പിക്കുന്നു.

ഗന്ധരാജം (Cape Jasmine)


ശാസ്ത്രീയ നാമം: Gardenia jasminoides,
ഇംഗ്ലീഷ് നാമം: കേപ്പ് ജാസ്മിൻ
ഉപയോഗഭാഗം: വേര്, ഇല, പൂവ്. മുറിവുകൾ, കൺചൊറിച്ചിൽ, തലവേദന , മഞ്ഞപിത്തം എന്നിവകൾ ശമിപ്പിക്കുന്നു.

ഗരുഡക്കൊടി (Indian Birthwort)


ശാസ്ത്രീയ നാമം: Aristolochia indica
ഇംഗ്ലീഷ് നാമം:  ഇന്ത്യൻ ബർത്ത് വോർത്
ഉപയോഗം: പാമ്പുവിഷം, ദുഷിച്ച ചർമ്മരോഗങ്ങൾ, രക്തസമ്മർദ്ദം, ചിലന്തിവിഷം മുതലായവകൾ ശമിപ്പിക്കുന്നു.

സർപ്പഗന്ധി (devil-pepper)

ശാസ്ത്രീയ നാമം : Rauvolfia tetraphylla
ഇംഗ്ലീഷ് നാമം:  ഡെവിൾ പെപ്പെർ
ഉപയോഗം: രക്തസമ്മർദ്ദം, മാനസ്സികരോഗങ്ങൾ, തലചുറ്റൽ, പാമ്പുവിഷം, ചർമ്മരോഗങ്ങൾ തുടങ്ങി പലരോഗങ്ങൾക്കും സിദ്ധൗഷതമാണിത്. ഇത് ഒരു വിഷ ചെടി കൂടിയാണ്.

Friday, April 24, 2020

മുറികൂട്ടി (Snake jasmine)

ശാസ്ത്രീയ നാമം: Rhinacanthus nasutus
ഇംഗ്ലീഷ് നാമം: സ്നേക്ക് ജാസ്മിൻ
ഉപയോഗഭാഗം : ഇല. എതു മുറിവും പെട്ടെന്ന് ഉണങ്ങുന്നു. തൊലി വീണ്ടുമറിയാൽ ഈ സസ്യത്തിന്റെ ഇല അരച്ച് വക്കുകയാണെങ്കിൽ അവിടെ മുറി പാടു പോലും കാണില്ല.

പതിമുഖം (Sappan Wood)

ശാസ്ത്രീയ നാമം : Caeselpinia sappan
ഇംഗ്ലീഷ് നാമം: സാപ്പൻ വുഡ്
ഉപയോഗം: കാതൽ, തടി
പതിമുഖം, ചെന്തട്ടി എന്നും പറയുന്നു. പ്രമേഹം, അത്യുഷ്ണം, രക്ത ദുഷിപ്പ്, വെള്ളപോക്ക്, കരളിന്റെ അശുദ്ധി, ഗർഭാശയ അശുദ്ധി, ലുബ്ദാർത്തവം, എന്നിവ ശമിപ്പിക്കുന്നു. ശുദ്ധമായ പതിമുഖതടി ഇട്ടു വെന്ത വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമാണ്. പതിമുഖം പച്ച വെള്ളത്തിൽ ഇട്ടാൽ നിറം ഉണ്ടാകുന്നില്ല നന്നായ് തിളക്കുമ്പോഴെ ചുവപ്പ് നിറം ഉണ്ടാകുന്നുള്ളു. മാർക്കറ്റിൽ നിന്നും വാങ്ങുന്ന ചില പതിമുഖം പാക്കറ്റുകളിൽ മറ്റേതെങ്കിലും തടിയിൽ നിറം മുക്കിയതുമുണ്ടാകുന്നു. അങ്ങാടി കടയിൽ നിന്നും തടി കഷണം നേരിട്ടു വാങ്ങി ചെറു കഷണങ്ങളാക്കി ഉപയോഗിക്കുകയൊ ചെയ്യണം.

ചമ്രവള്ളി (Red Stemmed Wild Grape Vine)

ശാസ്ത്രീയ നാമം : Ampelocissus indica
ഇംഗ്ലീഷ് നാമം: റെഡ് സ്റ്റംമ്ഡ് വൈൽഡ് ഗ്രേപ്പ് വൈൻ
ഉപയോഗഭാഗം : പഴം. ചമ്രമുന്തിരി എന്നും പറയുന്നു. രക്തദൂഷ്യം, സന്ധിവേദന, ചുമ, പ്രതിരോധ കുറവ് എന്നിവക്ക് ഉപയോഗിക്കുന്നു.

ചെമ്പരുത്തി മുഞ്ഞ (Headache Tree)


ശാസത്രീയ നാമം : Premna serratifoia
ഇംഗ്ലീഷ് നാമം: ഹെഡ്‍ഏക് ട്രീ
ഉപയോഗഭാഗം : ഇല, വേര്. തലവേദന , ദേഹ വേദന , വയറു വേദന , വിരശല്യം, പ്രമേഹം, അർശസ്സ്. വാതരോഗ പനി, ചർമ്മരോഗങ്ങൾ എന്നിവ നശിപ്പിക്കുന്നു.

ചെറുകടലാടി (Prostrate Pastureweed)

ശാസ്ത്രീയനാമം:  Cyathula prostrata
ഇംഗ്ലീഷ് നാമം: പ്രോസ്ട്രേറ്റ് പാസ്റ്റർവീഡ്
ഉപയോഗഭാഗം : സമൂലം, പല്ലുവേദന, ചിലന്തിവിഷം, മുറിവ്, നീര്, ചൊറിച്ചിൽ, ചുമ എന്നിവ ശമിപ്പിക്കുന്നു.

ചെറുപുള്ളടി (Creeping tick trefoil)

ശാസ്ത്രീയ നാമം : Desmodicm trifolium
ഇംഗ്ലീഷ് നാമം: ക്രീപ്പിങ്  ടിക്ക് ട്രിഫോയിൽ
ഉപയോഗഭാഗം : സമൂലം. അസ്ഥിസ്രാവം, വായ്പുണ്ണ്, ഗർഭാശയ മുഴ, വ്രണം, ഉൻമാദം, രക്തദൂഷ്യം, പിത്താധിക്യം, അത്യുഷ്ണം, അത്യാർത്തവം, തലവേദന, എന്നിവ ശമിപ്പിക്കുന്നു.

ചെറുതേക്ക് (Beetle Killer)

ചെറുതേക്ക്  (Beetle Killer)
ശാസ്ത്രീയ നാമം: Rotheca serratum
ഇംഗ്ലീഷ് നാമം: ബീറ്റിൽ കില്ലർ
ഉപയോഗഭാഗം : ഇല, തൊലി, വേര്. മുറിവുകൾ, ചർമ്മരോഗങ്ങൾ, വ്രണങ്ങൾ എന്നിവ ശമിപ്പിക്കുന്നു.

മലയൻ തുമ്പ (Head Leuca)

ശാസ്ത്രീയ നാമം : Leucas cephatotes
ഇംഗ്ലീഷ് നാമം: ഹെഡ് ലൂക്കാ
ഉപയോഭാഗം : സമൂലം. കരൾ മലയൻ തുമ്പ, എന്നും പറയുന്നു. കരൾ വീക്ക്, ഛർദ്ദി, ശരീരവേദന, മഞ്ഞപിത്തം, ഗ്രഹണി, വിരശല്യം എന്നിവ തടയുന്നു. ഇത് മലകളുടെ മുകൾ ഭാഗത്തുമാത്രമെ ഉണ്ടാകുന്നുള്ളു. പൊൻമുടിയിലും ആനമുടിയിലും മഞ്ഞുകാലങ്ങളിൽ വിരളമായ് ഉണ്ടാകുന്നു.

മുരിക്ക് (Corky Coral Tree)

ശാസ്ത്രീയ നാമം : Eythrina stricta
ഇംഗ്ലീഷ് നാമം: കോർക്കി കോറൽ ട്രീ
ഉപയോഭാഗം : ഇല, നാട്ടിൽ പുറങ്ങളിലെ സ്ത്രീകൾക്കും പഴയ തലമുറയിലെ സ്ത്രീകൾക്കും ഇത് സുപരിചിതമാണ്. എന്നാൽ ഈ തലമുറയിൽ പെട്ട പെൺകുട്ടികൾക്ക് തികച്ചും അന്യവുമാണ്. പണ്ടുകാലങ്ങളിൽ ഈ ഇലയിൽ ആയിരുന്നു ഇഡ്ഡലി മാവ് ഒഴിച്ച് ഇഡ്ഡലി ഉണ്ടാക്കിയിരുന്നത്. ആർത്തവകാലത്തെ അസഹ്യമായ വയറു വേദനക്കും പ്രസവ ശേഷമുള്ള വയറു വേദനക്കും പേരുകേട്ട ഔഷധമാണ് മുരിക്കില. പച്ചരി മാവും തേങ്ങാപ്പാലും ഈ ഇലയും കരിപ്പട്ടിയും കൂടി കുറുക്കിയശേഷഷം മേമ്പൊടിയായി ഏലക്കാപൊടിയും വിതറി കഴിക്കുന്നത് വളരെ ഫലപ്രദമാണ്. ഇതു മനസ്സിലാക്കിയെങ്കിലും പുതു തലമുറ നട്ടുവളർത്തട്ടെ. ഇതൊക്കെ വഴിച്ചു ജീവിച്ചിരുന്ന നമ്മുടെ പഴയ തലമുറയിലെ സ്ത്രീകൾക്ക് ഗർഭപാത്രം എടുത്തുകളയേണ്ടുന്ന അവസ്ഥ ഉണ്ടായിരുന്നില്ല.

മലർക്കായ (West Indian Snowberry)



ശാസ്ത്രീയ നാമം : Chiococca alba
ഇംഗ്ലീഷ് നാമം: വെസ്റ്റ് ഇന്ത്യൻ സ്നോബെറി
ഉപയോഗഭാഗം : ഇല, കായ, വേര്. പൂച്ചക്കുട്ടിക്കായ, മലർക്കായ, കാട്ടുവഴന കകീരിപഴം, പേപ്പർ കായ, എന്നൊക്കെ പേരുകളിൽ ഈ കുറ്റിച്ചെടി അറിയപ്പെടുന്നു. പ്രമേഹം, സന്ധിവാതം മൂത്രാശയ രോഗങ്ങൾ, വയറിളക്കം, കുട്ടിനര എന്നിവകളെ ഭേദമാക്കുന്നു. ഇതിന്റെ പഴം കഴിക്കുവാൻ നല്ല സ്വാദാണ്. പണ്ടത്തെ കുട്ടികൾക്ക് ഇഷ്ടപ്പെട്ട കാട്ടുപഴങ്ങളിൽ ഒന്നാണിത്.

ചെറുഞാറ (Roxburgh's cherry)

ശാസ്ത്രീയ നാമം : Eugenia bracteata,
ഇംഗ്ലീഷ് നാമം: റോക്‌സ്ബർഗ്സ് ചെറി
ഉപയോഗഭാഗം: പഴം, വേര്, ഇല, പ്രമേഹം, വായ്പുണ്ണ്, തൊണ്ടവേദന, എന്നിവ ശമിക്കുന്നു. ഇത് കൂടുതലായി ഉപയോഗിക്കുന്നത് ആദിവാസികളാണ്.

ചിലന്തി പച്ചില (Ruellia)

ശാസ്ത്രീയ നാമം : Ruellia caroliniana
ഇംഗ്ലീഷ് നാമം: റുയില്ലിയ
ഉപയോഗഭാഗം : ഇല, മക്കിടി പച്ച എന്നും ഈ ചെടി അറിയുന്നു. രക്തദൂഷ്യ ചർമ്മരോഗങ്ങൾ, ചിലന്തിവിഷം, വട്ടച്ചൊറി എന്നിവ ശമിപ്പിക്കുന്നു.

ഫണമടക്കി (Centipede plant)

ശാസ്ത്രീയ നാമം: Muehlenbeckia platyclada
ഇംഗ്ലീഷ് നാമം: സെന്റിപീഡ് പ്ലാന്റ്
ഉപയോഗഭാഗം : ഇല, തേളുവാലൻ ചെടി, പഴുതാര ചെടി, തേൾ വിഷ പച്ചില , ഫണമടക്കിഎന്നും അറിയപ്പെടുന്നു. തേൾ വിഷം, പഴുതാര വിഷം, എന്നിവ ശമിപ്പിക്കുന്നു.

മലാന്നി (Velvet-leaf)

ശാസ്ത്രീയ നാമം: Cissampelos pareira
ഇംഗ്ലീഷ് നാമം: വെൽവെറ്റ് - ലീഫ്
ഉപയോഗഭാഗം: ഇല, സൂത്രവള്ളി, നിത്യവള്ളി എന്നും അറിയപ്പെടുന്നു. വയറു വേദന, അസ്തി ഭംഗം, ശരീരക്ഷീണം, മെലിച്ചിൽ, നാഡീ ബലക്ഷയം, എന്നിവ ശമിപ്പിക്കുന്നു. പ്രസവശേഷം ശരീരക്ഷീണവും. നാഡീ ബലവുമൊക്കെ ലഭിക്കുവാൻ വേണ്ടി സ്ത്രീകൾക്ക് ഇതിന്റെ ഇല കുറുക്കി കൊടുക്കാറുണ്ട്. മാന്നിയുടെ വേര് അരച്ച് കരിപ്പട്ടിയും ചേർത്ത് നെയ്യും ചേർത്ത് ലേഹ്യ മുണ്ടാക്കി കഴിച്ചാൽ മെലിച്ചിൽ മാറി കിട്ടുന്നതാണ്. ഓരോ വീട്ടിലും ഈ ഔഷധം നട്ടുവളർത്തേണ്ടതുണ്ട്. മാസത്തിൽ ഒരിക്കലെങ്കിലും ഇതിന്റെ ഇല കുറുക്കി കഴിക്കുന്നത് സ്ത്രീകളുടെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്.

Monday, April 20, 2020

വാതക്കൊടി



ശാസ്ത്രീയ നാമം : Thunbergia laurifoliaഇംഗ്ലീഷ് നാമം: ബ്ലൂ ട്രമ്പറ്റ് വൈൻ
ഉപയോഗഭാഗം : സമൂലം, കൊടിഞ്ഞി വള്ളി എന്നും തലവേദനവള്ളി എന്നും പറയുന്നു. നടുവേദന, തലവേദന, നീര്, വാതം, എന്നിവ ശമിപ്പിക്കുന്നു. ശക്തമായ തലവേദന ഉള്ളപ്പോൾ ഇതിന്റെ വള്ളി ചതച്ച് നെറ്റിയിൽ ചുറ്റി കെട്ടുന്നത് വളരെ ഫലപ്രദമായ ഒരു നാടൻ പ്രയോഗ രീതിയാണ്. തലവേദന മാറിയാൽ പൊള്ളലുമുണ്ടാകുന്നതുകൊണ്ട് തുണി കെട്ടിയ ശേഷം ഇത് ചുറ്റുന്നതാണ് നല്ലത്. തലവേദന മാറുമ്പോൾ നമ്മെ അതറിയുക്കുകയാണതെന്നും പറയുന്നു.

വൻതിപ്പലി (Balinese long pepper or Javanese long pepper)




ശാസ്ത്രീയ നാമം: Piper retrofractum
ഇംഗ്ലീഷ് നാമം: ബാലിനെസ് ലോങ്ങ് പെപ്പെർ / ജവാനീസ് ലോങ്ങ് പെപ്പെർ
ഉപയോഗഭാഗം : വേര്, തണ്ട്, കായ,ദഹനക്ഷയം നീർക്കെട്ട്, പല്ലുവേദന, ചുമ മുറിവ്, ചുമ എന്നിവ ശമിപ്പിക്കുന്നു.

പട്ടു റോസ (Damask Rose)

ശാസ്ത്രീയ നാമം: Rosa damascena
ഇംഗ്ലീഷ് നാമം: ഡമാസ്‌ക് റോസ് 
ഉപയോഗഭാഗം : പൂവ്. ചർമ്മസൗന്ദര്യം, ഹൃദയാരോഗ്യം ഉറക്കം ഇവ ഉണ്ടാകുന്നു. അന്നന്നു വിരിഞ്ഞ പൂവ് ഇതളുകൾ ശർക്കര പൊടിയൊ പനംകൽക്കണ്ടാ പൊടിച്ചതും ചേർത്ത് സൂക്ഷിക്കുക. ഓരോ ദിവസത്തേയും പൂക്കൾ മീതെ മീതെ ഇട്ട ശേഷം ശർക്കര പൊടിയും വിതറുക പതിനഞ്ചു ദിവസം കഴിയുമ്പോൾ ഇളക്കി പിഴിഞ്ഞരിച്ച് മറ്റൊരു സ്ഫടിക പാത്രതിൽ സൂക്ഷിക്കുക. ഓരോ ദിവസവും 5 തുള്ളി വീതം എടുത്ത് കഴിക്കുക ഇത് ഹൃദയാരോഗ്യത്തെ വർദ്ധിപ്പിക്കുന്നു. പൂവിതൾ ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ടുവക്കുക , പിറ്റേ ദിവസം പൂവ് പിഴിഞ്ഞു മാറ്റിയ ശേഷം ശുദ്ധമായ ചെറുതേനും ചേർത്ത് കുടിക്കുന്നത് ഉറക്കക്കുറവിന് ഫലപ്രദമാണ്. പനിനീർ റോസ പട്ടു റോസയെക്കാൾ ഗുണകരമാണ്.

വശള ചീര (Red Malabar Spinach)

ശാസ്ത്രീയ നാമം : Basella alba
ഇംഗ്ലീഷ് നാമം: റെഡ് മലബാർ സ്പിനാച് 
ഉപയോഗഭാഗം : ഇല, ഇളം തണ്ട്. വള്ളിച്ചീര, പരിപ്പു ചീര, പട്ടർച്ചിര എന്നൊക്കെ ഈ സസ്യം അറിയപ്പെടുന്നു. രക്തദൂഷ്യം , പുഷ്ടിക്കുറവ്, ചർമ്മരോഗങ്ങൾ എന്നിവ ശമിപ്പിക്കുന്നു. ഗർഭസ്ത ശിശുവിന്റെ വളർച്ചക്കുറവിന് ഈ ചീര ഉത്തമ പ്രതിവിധിയാണ്. പാകം ചെയ്യുമ്പോൾ നന്നായ് കുഴഞ്ഞു വരുന്നതിനാൽ ഇതിനെ വശള ചീര എന്നും , വള്ളിയായി പടർന്നു വളരുന്നതിനാൽ വള്ളിച്ചീര എന്നും മലബാറിലെ കൊങ്കണി ബ്രാഹ്മണർ നിത്യമായി ഉപയോഗിക്കുന്നതിനാൽ ഇതിനെ പട്ടർ ചീര എന്നും പറയുന്നു.

പാടകിഴങ്ങ് (Pada root)

ശാസ്ത്രീയ നാമം: Cyclea pettata
ഇംഗ്ലീഷ് നാമം: പട റൂട്ട്
ഉപയോഗഭാഗം: കിഴങ്ങ്, ഇല, പാടത്താളി, ജലസ്തംഭിനി, നാഗത്താളി എന്നും പറയുന്നു. ഗർഭാശയ ദൃഷ്യം, ചുർമ്മ രോഗങ്ങൾ , മൂത്രതടസ്സം, പിത്ത പനി, താരൻ, വ്രണങ്ങൾ എന്നിവ ശമിപിക്കുന്നു. ഇതിന്റെ ഇല അരച്ച്. വെള്ളത്തിൽ കലക്കി കുറച്ചു കഴിഞ്ഞാൽ വെം ജെല്ലു രൂപത്തിൽ ആകുന്നു. ഇതിനാലാണ് ഇതിനെ ജലസ സ്തംഭിനി എന്നും പറയുന്നത് ആദിവാസികൾ കാടു കയറുമ്പോൾ ഇതിന്റെ ഇല അരച്ച് മുട്ടുമുതൽ പാദം വരെ തേച്ചു കൊണ്ട് പോകുന്നു. ഈ പ്രയോഗം പാമ്പുകടിയിൽ നിന്നും അവരെ രക്ഷിക്കുന്നു. പാടിതാളിയുടെ ഗന്ധം പാമ്പിന് അസ്വസ്തത ഉണ്ടാകുന്നു.

നന്ത്യാർവട്ടം (Pinwheel Flower, Crape Jasmine)

ശാസ്ത്രീയ നാമം: Tabernaemontana divaricata
ഇംഗ്ലീഷ് നാമം: പിൻവീൽ  ഫ്ലവർ, ക്രേപ് ജാസ്മിൻ 
ഉപയോഗഭാഗം : പൂവ്, ഇല, കറ, തൊലി, വേര്. ഒട്ടുമുക്കാൽ പേർക്കും അറിയാവുന്ന ഒരു കുറ്റിച്ചെടിയാണിത് , ഔഷധ ഗുണങ്ങളാൽ ശേഷ്ഠവുമാണ്, നേത്രരോഗങ്ങൾ, ചർമ്മരോഗങ്ങൾ, തലവേദന, വിരശല്യം എന്നിവ ശമിപ്പിക്കുന്നു, ഇലയും പൂവും കറമാറാതെ എടുത്ത് വെളിച്ചണ്ണയിൽ ഇട്ട് ഒരാഴ്ച നല്ല വെയിലു കൊള്ളിച്ച ശേഷം പിഴിഞ്ഞരിച്ച എണ്ണ ചർമ്മരോഗങ്ങൾക്ക് പുറമേ പുരട്ടിയാൽ വളരെ പെട്ടെന്ന് ഭേദമാകുന്നു. പൂവ് കറകളയാതെ വെള്ളത്തിലിട്ടു വച്ച് 5 മണിക്കൂർ കഴിഞ്ഞ് പൂവ് മാറ്റിയശേഷം ആ വെള്ളം കൊണ്ട് കണ്ണു കഴുകിയാൽ കൺകരു, കണ്ണു നോവ് കൺ ചൊറിച്ചിൽഎന്നിവ ഭേദമാകുന്നു.

വേലിപ്പരുത്തി (trellis-vine)

ശാസ്ത്രീയ നാമം: Pergularia daemia
ഇംഗ്ലീഷ് നാമം: ട്രെല്ലിസ് - വൈൻ
ഉപയോഗഭാഗം : ഇല. നാട്ടിൻപുറങ്ങളിൽ ഉപയോഗിക്കുന്ന ഒരു ഒറ്റമൂലിയാണ്. ഇതിന് ഏമപച്ച എന്ന പേരു കൂടിയുണ്ട്. ഇന്നത്തെ തലമുറക്ക് ഈ വള്ളി സസ്യം അന്യമാണ്. നെഞ്ചു മുഴക്കി ചുമ, കഫക്കെട്ട്, വീഴ്ച, ഇടി എന്നിവയാൽ ഉണ്ടാകുന്ന ക്ഷതം വിഷാംശം, ചർമ്മരോഗങ്ങൾ, രോഗങ്ങൾ , ചിലന്തിവിഷം, മൂത്രതടസ്സം എന്നിവ അതിശയകരമായി ശമിപ്പിക്കുന്നു. ഇതിന്റെ ഇല ചതച്ചെടുത്തചാറും കരിപ്പട്ടിയും ചേർത്ത് ചൂടാക്കി കഴിച്ചാൽ എത്ര വലിയ ചുമയും കഫക്കെട്ടും മാറി കിട്ടുന്നു. ക്ഷതം ഉണ്ടാകുന്ന സമയത്ത് ഇതിന്റെ ഇലച്ചാറും നാടൻ കോഴി മുട്ടയും ഇന്തുപ്പും ചേർത്ത് നന്നായ് കൂട്ടിയിളക്കി കഴിക്കുന്നത് ക്ഷതത്തെ തുടർന്നുണ്ടാകുന്ന നീർക്കെട്ട് ഇല്ലാതെയാക്കുവാൻ സഹായിക്കുന്നു. ചട്ടമ്പിമാരും വേലിപ്പരുത്തിയും എന്ന ചൊല്ലുതന്നെ പണ്ടുകാലങ്ങളിൽ നിലവിലുണ്ടായിരുന്നു. ഈ സസ്യം പലയിടത്തുനിന്നും ഇല്ലാതെയായി കഴിഞ്ഞിരിക്കുന്നു. പണ്ടത്തെ കുട്ടികൾക്ക് ഇതിന്റെ വിത്ത് ഊതി പറത്തി കളിക്കുവാൻ ഇഷ്ടമായിരുന്നു. അവർ ഇതിനെ അപ്പുപ്പൻ താടി എന്നു വിളിച്ചിരുന്നു.

പൂവാങ്കുറുന്തൽ (Little iron weed)


ശാസ്ത്രീയ നാമം: Cyanthillium cinereum/ Vernonia cinerea
ഇംഗ്ലീഷ്  നാമം: ലിറ്റിൽ  അയൺ വീഡ് 
ഉപയോഗഭാഗം : സമൂലം, പനി, ചെങ്കണ്ണ്, ചെന്നിക്കുത്ത്, മൂത്രതടസ്സം, രക്തദൂഷ്യം, മുറിവ്, വ്രണം, ചുട്ടുനീറ്റൽ, പനി, തുടങ്ങി ഒട്ടനവധി രോഗങ്ങൾക്ക് പ്രതിവിധിയായാകുന്നു. പൂവാങ്കുറുന്തൽ പൂക്കുന്നതിനു മുൻപ് തഴച്ചുനിൽക്കുന്ന സമയത്ത് എടുത്ത് ഞവര അരിയും ചന്ദനവും കൂട്ടി നന്നായരച്ച് ദേഹത്ത് പൂശിയാൽ അത്യുഷ്ണത്തിനും പനിക്കും വളരെ ഫലപ്രദമാണ്. ചെന്നിക്കുത്ത് എന്ന അസുഖത്തിന് സൂര്യൻ ഉദിക്കുന്നതിനു മുൻപ് പൂവാംകുറുന്തൽ സമൂലം അരച്ച് പിഴിഞ്ഞ നെറുകയിൽ പൊത്തുകയും അന്നേ ദിവസം വെയില് കൊള്ളാതിരിക്കുകയും കുളി ഒഴിവാക്കുകയും ചെയ്താൽ നിശേഷം മാറി കിട്ടുന്നതാണ്. പനി ഉള്ളപ്പോൾ ഈ സസ്യം കരിപ്പട്ടി ചേർത്ത് കാപ്പി ഉണ്ടാക്കി കഴിക്കുന്നത് പനിക്ക് ആശ്വാസം ലഭിക്കുന്നു. ദശപുഷ്പത്തിലെ ഒരു ഔഷധം കൂടിയാണിത്. ഈ ഔഷധസസ്യത്തിന് കാൻസറിനെ പ്രതിരോധിക്കുവാനുള്ള കഴിവുണ്ടെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു.

വിഷപച്ചില (Snake grass)


ശാസ്ത്രീയ നാമം : Clinacanthus nutans
ഇംഗ്ലീഷ്  നാമം: സ്നേക്ക് ഗ്രാസ് 
ഉപയോഗഭാഗം : ഇല, പാമ്പുവിഷം, പലതരം കാൻസർ എന്നിവ ശമിപ്പിക്കുന്നു. ഇത് ഒരു വിഷച്ചെടി കൂടിയാണ്. വളരെ പഥ്യം ആവശ്യമുള്ളതും സൂക്ഷിച്ചുപയോഗിക്കേണ്ടതുമായ ഔഷധം കൂടിയാണിത്.

തിപ്പലി (Long pepper)

ശാസ്ത്രീയ നാമം: Peper longum
ഇംഗ്ലീഷ്  നാമം: ലോങ്ങ് പെപ്പെർ 
ഉപയോഗഭാഗം: കായ് വേര്. ദഹനക്കുറവ്, കഫശല്യം, തൊണ്ട വേദന , പല്ലുവേദന, മേണ പഴുപ്പ്, വയറുപെരുക്കം എന്നിവ ശമിപ്പിക്കുന്നു.

പെരുംകുരുമ്പ (Wood Vine/Frangipani Vine)

ശാസ്ത്രീയ നാമം: Chonemorpha fragrans 
ഇംഗ്ലീഷ്  നാമം: ഫ്രാങ്കിപാനി വൈൻ/ വുഡ് വൈൻ 
ഉപയോഗഭാഗം : ഇല, വേര്, ഈ വള്ളി സന്യത്തിന്റെ പൂക്കൾ വളരെ മനോഹരമാണ്. പനി, ഹൃദയരോഗങ്ങൾ, വിരശല്യം, വയറുവേദന, ചർമ്മരോഗങ്ങൾ, ചുമ, ശ്വാസകോശ രോഗങ്ങൾ , എന്നിവ ശമിപ്പിക്കുന്നു.

പൊന്നാമ്പു (Kanara Nutmeg)

ശാസ്ത്രീയ നാമം: Gymnacranthera canarica
ഇംഗ്ലീഷ് നാമം: കാനറാ നട്ട്മെഗ് 
ഉപയോഗഭാഗം : ഇല, സൗന്ദര്യതാളി, സോപ്പില, എന്നീ പേരുകളിൽ ഈ കുറ്റിച്ചെടി അറിയപ്പെടുന്നു. താരൻ, ചർമ്മരോഗങ്ങൾ, ശരീര ദുർഗന്ധം, ചൊറിച്ചിൽ എന്നിവ ശമിപ്പിക്കുന്നു. ഇതിന്റെ ഇല അരച്ചൊ കല്ലിലുരച്ചൊ ദേഹത്തും തലയിലും തേച്ചുകുളിക്കുവാൻ ഉപയോഗിക്കാവുന്നതാണ്. ചർമ്മ ഇതിന്റെ ഇലക്ക് നല്ല സുഗന്ധം ഉണ്ടാകുന്നു.

പുല്ലാനി (ukshi)

ശാസ്ത്രീയ നാമം: Calycopteris floribunda
ഇംഗ്ലീഷ് നാമം: ഉക്ഷി
ഉപയോഗഭാഗം : ഇല, ഇളംതണ്ട്, കുടൽ വിരശല്യം, അമിതോഷ്ണം, രക്തപിത്തം, വയറുകടി, ഹൃദയ രോഗങ്ങൾ, പനി, ആഹാരം കഴിച്ച ശേഷമുണ്ടാകുന്ന മനംപുരട്ടൽ , മഞ്ഞപിത്തം എന്നിവ ശമിപ്പിക്കുന്നു.

ചെറുതാളി (Bignay)

ശാസ്ത്രീയ നാമം : Antidesma bunius (L.) Spreng.
ഇംഗ്ലീഷ് നാമം: ബിഗ്‌നായി
ഉപയോഗഭാഗം : ഇല, കായ, പഴം, ആശാരി പുളി, എടുത്തിരി താളി, മരതാളി എന്നൊക്കെ ഈ ചെറു മരത്തെ പറയുന്നു. ദഹനക്കേട്, ചുമ , ഹൃദയ രോഗം, ചർമ്മരോഗങ്ങൾ, താരൻ എന്നിവ ശമിപ്പിക്കുന്നു. നാട്ടിൻ ഇത് കൂടുതലും മലകളിലും താഴ്‌വരകളിലുമാണ് ഉണ്ടാകാറുള്ളത്. സ്ത്രീകൾ ഇതിന്റെ ഇല കല്ലിൽ വച്ചുരച്ചൊ അരച്ചൊ തലയിൽ തേക്കാനുപയോഗിക്കുന്നു. ഇതിന്റെ പഴം പുളിപ്പും മധുരവും ചേർന്ന ചെറിയ പഴമാണ്. ഇതിനെ താളിപ്പഴം എന്നും പറയുന്നു.

മസാല ചെടി (All spice)

ശാസ്ത്രീയ നാമം : Pimenta dioica
ഇംഗ്ലീഷ് നാമം: ഓൾ സ്‌പൈസ് 
ഉപയോഗഭാഗം : ഇല, തൊലി. ഹിമാലയൻ മസാല, മസാല പച്ച എന്നും പറയുന്നു. നല്ല സുഗന്ധമുള്ള ഒരു കുറ്റിച്ചെടിയാണിത്. വയറുവേദന, രക്തദൂഷ്യം, ദഹനക്കുറവ്, കൃമിശല്യം, ഇതിന്റെ ഇല കറികളിൽ ചേർത്താൽ നല്ല വാസനയുണ്ടാവുകയും മറ്റൊരു മസാലയുടെ ആവശ്യവും ഉണ്ടാകുന്നുമില്ല.

മുക്കുറ്റി(Little tree plant)

ശാസ്ത്രീയ നാമം: Biophytum Sensitivum
ഇംഗ്ലീഷ് നാമം: ലിറ്റിൽ ട്രീ പ്ലാന്റ്
ഉപയോഗഭാഗം : ഇല, പൂവ്, വേര്. നിലംതെങ്ങ്, തീണ്ടാ നാഴി, എന്നൊക്കെ പേരുകളിൽ ഇതറിയപ്പെടുന്നു. ഗർഭാശയ രക്തസ്രാവം, ലൈംഗീക രോഗങ്ങൾ, പനി, ചുമ , പറങ്കി പുണ്ണ്, വയറിളക്കം, മുറിവ്, ചർമ്മരോഗങ്ങൾ, തുടങ്ങിയവകളെ ശമിപ്പിക്കുന്നു. ഇത് സമൂലം അരച്ച് വെണ്ട ചേർത്ത് പുരട്ടിയാൽ കടന്നൽ വിഷം ശമിക്കുന്നു. സമൂലം അരച്ച് തേനിൽ ചേർത്തു കഴിച്ചാൽ ചുമ, പനി ഇവ മാറുന്നു. ഇല അരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദന ശമിക്കുന്നു. സമൂലം അരച്ച് എണ്ണ കാച്ചി തലയിൽ തേച്ചാൽ കഫക്കെട്ട് ചുമ എന്നിവ പിടികൂടാതിരിക്കും. മുക്കുറ്റി അരച്ച് വെണ്ണ ചേർത്ത് കഴിച്ചാൽ ഗർഭാശയ രക്തസ്രാവം മാറുന്നു. ദശപുഷ്പത്തിലെ ഒരു ചെടികൂടിയാണിത്. ഇതിന്റെ പൂവും പച്ചരി വറുത്ത് കരിച്ചതും കൂടി വെള്ളം തൊട്ട് മഷിപരുവം അരച്ച് നെറ്റിയിൽ പെട്ടു തൊട്ടാൽ അധിക ശരീര ചൂട് വിട്ടുമാറി ക്രമപ്പെടുന്നു.

മൂവില (Sticky Desmodium)

ശാസ്ത്രീയ നാമം : Pseudarthria viscida
ഇംഗ്ലീഷ്  നാമം: സ്റ്റിക്കി ടെസ്മോഡിയം
ഉപയോഗഭാഗം : സമൂലം. ഹൃദയ രോഗങ്ങൾ, അസ്ഥി ഒടിവ്, പനി, കഫം, പഴകിയ ചുമ, ആസ്മ, വേദന, വാതവേദന, എന്നിവ ശമിപ്പിക്കുന്നു. ദശമൂലാരിഷ്ടത്തിലെ ഒരു ചേരുവ കൂടിയാണിതിന്റെ വേര്.

മലങ്കുവ (Sweet colocasia/ Sweet taro root)


ഇംഗ്ലീഷ്  നാമം: സ്വീറ് കൊളകേഷ്യ/ സ്വീറ് ടാരോ റൂട്ട് 
ഉപയോഗഭാഗം ഇല, കിഴങ്ങ്. മധുര കാന, മധുര കൂവ, മലക്കിഴങ്ങ് മലങ്കുവ എന്നൊക്കെ ഈ സസ്യം അറിയപ്പെടുന്നു. മലബന്ധം, ക്ഷീണം, അത്യുഷ്ണം, ഗർഭാശയ രോഗങ്ങൾ എന്നിവ ശമിപ്പിക്കുന്നു. ഇതിന്റെ ഇലയിൽ ചൂടോടു കൂടി ചോറുണ്ടാൽ താമര മുള്ള് എന്ന രോഗം നിശേഷം മാറുന്നതാണ്. കൂടാതെ ഭക്ഷണത്തെ രുചികരമാക്കുകയും ചെയ്യുന്നു.

മണിത്തക്കാളി (Black Night Shade)

ശാസ്ത്രീയ നാമം: Solanum nigrum
ഇംഗ്ലീഷ്  നാമം: ബ്ലാക്ക് നൈറ്റ്  ഷെയ്ഡ്‌
ഉപയോഗഭാഗം: സമൂലം, മർത്തകാളി, കരും തക്കാളി, തക്കാളിച്ചീര എന്നൊക്കെ പേരുകളിൽ അറിയപ്പെടുന്നു. മൂത്രതടസ്സം, വയറു നോവ് , ദഹനക്കുറവ്, മൂത്രവസ്തിയിലെ നീര്, കുടൽ നീര്, എന്നിവ ശമിപ്പിക്കുന്നു. തമിഴ് നാട്ടിലും കർണ്ണാടകയിലുമൊക്കെ ഈ ചെടി കറിവച്ച് കഴിക്കുന്നു. ഇതിന്റെ പഴം ചതച്ച് മോരിൽ ചേർത്ത് കഴിക്കുന്നത് കുടൽ നീര്, ആമാശയവ്രണം എന്നിവകൾക്ക് വളരെ ഫലപ്രദമാണ്.