Sunday, December 25, 2016

ആവൽ (aaval)



സംസ്‌കൃതം : പുതികരഞ്ജ:
ശാസ്ത്രീയനാമം : Holoptelia integrifolia
ഉപയോഗം : ദുർമേദസ് കുറയ്ക്കുന്നതിന്, ചർമ്മ രോഗങ്ങൾക്ക്, രക്ത ശുദ്ധിക്ക്

അങ്കോലം (angolam)


സംസ്‌കൃതം : ദീർഘകീലക:
ശാസ്ത്രീയനാമം : Alangium salvifolium
ഉപയോഗം : മോണയിൽ നിന്നുള്ള രക്ത സ്രവത്തിന്, പേപ്പട്ടി വിഷത്തിന്, വിഷ ജന്തുകടികൾക്ക്, വയറിളക്കത്തിന്, കൃമി ശല്യത്തിന്, രക്ത ശുദ്ധിക്ക്,

അമ്പഴം (ambazham)





സംസ്‌കൃതം : ആമ്രതക:
ശാസ്ത്രീയനാമം : Spondias mombin
ഉപയോഗം : ഗ്രഹണി രോഗത്തിന്, രക്ത ദോഷത്തിന്, വാത രോഗങ്ങൾക്ക്, പിത്തരോഗങ്ങൾക്ക്, ശരീര ബലക്ഷയത്തിന്, രൂചികുറവിന്,

ആകാശവെള്ളരി (aakashavellari)




സംസ്‌കൃതം : മധു വല്ലികാ  
ശാസ്ത്രീയനാമം : Passiflora leschenaultii
ഉപയോഗം:  ശരീരം തണുപ്പിക്കുന്നതിന്, മൂത്രാശയ സംരക്ഷണത്തിന്, ഉള്ളംകാൽ പുകച്ചിലിന്, ക്ഷിണത്തിന്, ചർമ്മ വരൾച്ചയ്ക്ക് എന്നിവയ്ക്ക് ഉപയോഗിക്കുന്നു.

അവിൽപൊരി (avilpori)




ശാസ്ത്രീയനാമം  : Ophiorrhiza Mungos Lin
സംസ്‌കൃതം : സർപ്പനാശ
ഉപയോഗം  : വിഷകടികൾക്ക്, അർബുദം വരാതെ സൂക്ഷിക്കുന്നതിന്, പാമ്പ് വിഷത്തിന്, പാമ്പ് കടിയേൽക്കുമ്പോൾ കീരി കഴിക്കുന്ന മറുമരുന്ന്.

#തപോവനം സിദ്ധാശ്രമം, #ചരകവാടി , #Thapovanam Sidhasramam,  #Charakavaadi, #ഔഷധസസ്യം പരിജ്ഞാനം 

ആകാശചുണ്ട (aakashachunda)




സംസ്കൃതം : ബൃഹതി
ശാസ്ത്രീയനാമം : Solanum torvum
ഉപയോഗം : കുടൽരോഗങ്ങൾ ശമിക്കുന്നതിന്, ശരീര ചുട്ടുനീറ്റൽ കുറയ്ക്കുന്നതിന്, ശ്വാസകോശ രോഗങ്ങൾക്ക്, കഫം അലിഞ്ഞുപോകുന്നതിന്, ലൈംഗിക ശക്തികുറവിന്, രതിജന്യ രോഗങ്ങൾക്ക്, തികട്ടലിന് എന്നിവയ്ക്ക് ഉപയോഗിക്കുന്നു. 

അകത്തി ( akathi)





സംസ്കൃതം : മുനിതരു 

ശാസ്ത്രീയനാമം : Sesbania grandiflora

ഉപയോഗം : രക്ത ദോഷം മാറുന്നതിന്, വാതരോഗങ്ങൾക്ക്, കഫ രോഗങ്ങൾക്ക്, പാണ്ഡു രോഗത്തിന്, വിഷാംശം ഇല്ലാതെയാക്കുന്നതിന്,ബുദ്ധി വർദ്ധനവിന്, ശരീരത്തിലെ നീര് കുറയുന്നതിന്, തലവേദനയ്ക്ക്, കാഴ്ച്ചശക്തി വർദ്ധനയ്ക്ക്, അമിത ദാഹത്തിന്, ചർമ്മ രോഗങ്ങൾക്ക്, ഗർഭാശയ നീര് കുറയ്ക്കുന്നതിന് എന്നിവയ്ക്ക് ഉപയോഗിക്കുന്നു.